മാനന്തവാടി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കെസിവൈഎം കണിയാരം കത്തീഡ്രല്‍ യൂണിറ്റിന്റെയും കുറുക്കന്മൂല പിഎച്ച്സിയുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി.
പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ സ്വാഗതം ആശംസിച്ചു, കണിയാരം കത്തീഡ്രല്‍ വികാരി ഫാ. സോണി വാഴക്കാട്ട് ഉദ്ഘാടനം ചെയ്തു. കണിയാരം കത്തീഡ്രല്‍ സഹ വികാരി ഫാ. അനീഷ് പുരക്കല്‍, കൗണ്‍സിലര്‍ ഷൈനി, സെക്രട്ടറി റോജസ് മാര്ട്ടിന്, അഖില്‍ അലോഷ്യസ് എന്നിവര്‍ സംസാരിച്ചു.