മയക്കുമരുന്ന് കടത്ത്:വിദേശ പൗരന്‍ പോലീസ് കസ്റ്റഡിയില്‍; കൂടുതല്‍ വിവരങ്ങള്‍ ഉടന്‍

ബാംഗ്‌ളൂര്‍ വഴി കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടകേസില്‍ വിദേശ പൗരന്‍ വയനാട് പോലീസിന്റെ കസ്റ്റഡിയില്‍.


ഇന്നലെ ബാംഗ്‌ളൂരുവില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത ഐവറി കോസ്റ്റ് സ്വദേശിയായ യുവാവിനെയാണ് വയനാട് ജില്ലാ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വിദേശ യുവാവിനെ പോലിസ് ചോദ്യം ചെയ്തു വരുകയാണ്. അല്‍പസമയത്തിനുള്ളില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *