വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പീച്ചംങ്കോട് കടയില്‍ നിന്ന് 99000 രൂപ മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി വി.എം.റിയാസ് ( 41), കണ്ണൂര്‍ തോട്ടട സ്വദേശി പി.എം മുഹമ്മദ് സാജിദ് (41) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഇരുവരും. .വെള്ളമുണ്ട സ്‌റ്റേഷന്‍ ഐ.പി.എസ്.എച്ച്.ഒ. രാജീവ് കുമാര്‍ ,എസ്.ഐ. സാദിര്‍ തലപ്പുഴ, എ.എസ്.ഐ. മൊയ്തു, എസ്.സി.പി.ഒ. അബ്ദുള്‍ റഹീം, സിഡിയ ഐസക്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മോഷണം നടന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചു.ഇതോടെ വിവിധ ജില്ലകളിലെ മോഷണ കേസുകള്‍ക്കും തുമ്പാകും.
കുരുമുളക് തട്ടിപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ പോയി സാഹസികമായി പിടികൂടി ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം നേടിയ പോലീസ് സംഘം തന്നെയാണ് ഈ കേസിലും അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.