തയ്യൽ മെഷീൻ വിതരണം ചെയ്തു

വെള്ളമുണ്ട:നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ, ജോയിൻ്റ് വോളൻ്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്-ജ്വാല എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന സാമൂഹിക സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി അമ്പത് ശതമാനം ധനസഹായത്തോടെഗുണഭോക്താക്കൾക്ക് നൽകുന്ന തയ്യൽ മെഷീൻ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു.ജ്വാല എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ ദിനേശൻ,ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ലതിക, ഷൈജി ഷിബു, മേരി സ്മിത ജോയ്, പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ എം മോഹന കൃഷ്ണൻ, എം. നാരായണൻ, ലില്ലി തോമസ്, എം. മണികണ്ഠൻ, സതീഷ് കുമാർ പി.വി, റീജ കെ. ആർ തുടങ്ങിയവർ സംസാരിച്ചു.വെള്ളമുണ്ട ജി.എം.എച്ച്‌.എസ് സ്കൂളിൽ നടന്ന ചടങ്ങ് പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *