മുത്തങ്ങയിൽ വാറ്റുചാരയവുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി മുത്തങ്ങ തകരപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ 4.5 ലിറ്റർ വാറ്റുചാരായവുമായി യുവാവിനെ പിടികൂടി.സുൽത്താൻബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ മുത്തങ്ങ ഭാഗത്ത് തകർപ്പാടി കോളനി രാജീവൻ (40) എന്നയാളാണ് പിടിയിലായത്. എക്സൈസ് പ്രിവന്റി ഓഫീസർ വി.എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, അനിൽ, രതീഷ്. വനിത സിവിൽ എക്സൈസ് ഓഫീസർ സിനി മോൾ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *