യുവ കപ്പ്‌ :വയനാട് സ്കൂൾ ലീഗ് ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ :ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ വയനാട്ടിലെ പ്രഥമ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ ഹൈസ്കൂൾ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന ലോഗോ കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.കൃത്യമായ പ്രായത്തിൽ, ഫുട്ബോളിലൂടെ കുട്ടികളെ പരിപോഷിപ്പിക്കാൻ തുടങ്ങുകയും വയനാടൻ ഫുട്ബോളിൽ കഴിവുള്ള അടുത്ത തലമുറയെ വികസിപ്പിക്കുന്നതിനുള്ള പശ്ചാത്തലം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യുവ ഫുട്ബാൾ ലീഗ് എന്ന ആശയത്തിലേക്ക് നയിക്കുന്നത്.5 ലക്ഷം രൂപ സമ്മാനത്തുകയുള്ള സ്കൂൾ ലീഗ് നവംബർ രണ്ടാംവാരം ആരംഭിക്കുവാനും 2024 ജനുവരി അവസാനവാരം മത്സരങ്ങൾ പൂർത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം. മധു, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. റഫീഖ്, യുണൈറ്റഡ് എഫ്. സി ചെയർമാൻ ഷമീംബക്കർ സി കെ, സി ഇ ഒ സജീർ. എസ്, ക്ലബ്‌ ഹെഡ് കോച്ച് സനുഷ് രാജ്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *