ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മേഖല സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കം

കൽപ്പറ്റ:ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) മേഖല സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. കൽപ്പറ്റ കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന കൽപ്പറ്റ മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് വി.വി രാജു ഉദ്ഘാടനം ചെയ്തു. ബിനോജ് എം മാത്യു അധ്യക്ഷനായി. ചടങ്ങിൽ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളുടെ പോസ്റ്റർ പ്രകാശനം നടത്തി. നവംമ്പർ 17ന് മുട്ടിൽ ജില്ലാ സമ്മേളനവും ഡിസംബർ 18,19,20 ഇടുക്കി തൊടുപുഴയിൽ സംസ്ഥാന സമ്മേളനവും നടക്കും. പി.ജെ അനീഷ്, ജോയ് ഗ്രേസ്, സോമസുന്ദരം, പി ബാസ്‌ക്കരൻ, സത്യേന്ദ്രനാഥ്, എൻ രാമാനുജൻ, കെ.കെ ജേക്കബ് എന്നിവർ സംസാരിച്ചു. ആർ രഞ്ജിത്ത് സ്വാഗതവും എ.ജി ജിയോ നന്ദിയും പറഞ്ഞു. സത്യേന്ദ്രനാഥ് പ്രസിഡന്റും കെ.വി സനീഷ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *