വയലാർ അനുസ്മരണവും സാംസ്കാരി സദസ്സും സംഘടിപ്പിക്കും

ചുണ്ടേൽ: ഉപാസന ആട്സ് ആൻ്റ് സ്പോട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 27 ന് വയലാർ അനുസ്മരണവും സാംസ്കാരി സദസ്സും സംഘടിപ്പിക്കാൻ ക്ലബ് ജനറൽ ബോഡി യോഗം തിരുമാനിച്ചു.സാംസ്കാരിക സദസ്സ് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കവിയുമായ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.സുധീർ കടലുണ്ടി നയിക്കുന്ന വയലാർ ഗാനസന്ധ്യയും , നിർദ്ദനരായ അഞ്ച് കുടുംബങ്ങൾക്കുള്ള ധനസഹായവും, വിദ്യാഭ്യാസ മേഖലയിൽ മികവാർന്ന പ്രകടനം നടത്തിയ വിദ്യാർഥികളെയു പരിപാടിയുടെ ഭാഗമായി ആദരിക്കും.ക്ലബ് രക്ഷാധികളായ എം ജനാർദ്ദനൻ, എൻ ഒ ദേവസ്യ, ക്രുസ്തദ്ദേവുസ് എന്നിവരടങ്ങിയ സംഘാടക സമിതി രൂപികരിച്ചു. യോഗത്തിൽ പ്രസിഡൻ്റ് വിൻസി വില്യംസ്, സെക്രട്ടറി എം പ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *