വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന് ഐ. എസ്. ടി. ഇ. ബെസ്റ്റ് എമെർജിങ് ചാപ്റ്റർ അവാർഡ്

മാനന്തവാടി :ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ കേരളയുടെ സ്റ്റേറ്റ് ലെവൽ അവാർഡിന് ജി. ഇ. സി വയനാട് അർഹമായി. 2022-23 അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പാഠ്യേതര പരിപാടികളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. ഡോ. അഹമ്മദ് മുനീർ സ്റ്റുഡന്റ് ചാപ്റ്ററിന്റെ ഫാക്കൾട്ടി അഡ്വൈസർ ആയും, അമർജിത് സെക്രട്ടറിയായും, ഷിറിൻ സിബ ചെയർ പേഴ്സൺ ആയുള്ള ഒരു നല്ല ടീമിന്റെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കോളേജിന് ഒരു പൊൻ തൂവൽ കൂടി ലഭിച്ച സന്തോഷത്തിലാണ് കോളേജ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *