പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചലച്ചിത്രദിനം ആചരിച്ചു

പുൽപ്പള്ളി :ദേശീയ ചലച്ചിത്ര ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സിനിമ പ്രദർശനവും മറ്റു മത്സര പരിപാടികൾ നടത്തുകയും, ജേർണലിസം വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപാർട്ട്മെന്റ് എച്ച്. ഒ.ഡി ഡോ. ജോബിൻ ജോയ് ഉദ്ഘാടനം ചെയ്തു. ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരായ ഷോബിൻ മാത്യു, ലിൻസി ജോസഫ്, ജിബിൻ വർഗീസ്, ക്രിസ്റ്റീന ജോസഫ്, കെസിയ ജേക്കബ് എന്നിവർ സംസാരിച്ചു. ജേർണലിസം പി ജി വിദ്യാർത്ഥികളായ ആദിത്യ എസ് കുമാർ സ്വാഗതവും ദേവിക രാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *