യുവാവിനെ വീട്ടിൽ കയറി വെട്ടിയ 4 പേര്‍ പിടിയിൽ

കൽപറ്റ: കരണിയില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി അഹമ്മദ് മസൂദ്, നോര്‍ത്ത് പറവൂര്‍ സ്വദേശികളായ ഫഹദ്, അഷ്ബിന്‍, കമ്പളക്കാട് സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വിദേശത്ത് നിന്ന് ലഭിച്ച ക്വട്ടേഷനെന്ന് പ്രതികള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ദുബൈയില്‍ നിന്ന് കടത്തിയ സ്വര്‍ണം കവര്‍ന്നതിന്‍റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കരണി സ്വദേശി അഷ്കര്‍ അലിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *