സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മുത്തശ്ശിക്കഥ’ സംഘടിപ്പിച്ചു

കമ്പളക്കാട്: കമ്പളക്കാട് യുപി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മുത്തശ്ശിക്കഥ ശ്രദ്ധേയമായി. വയോജനസംരക്ഷണ മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ എ.ജനാർദ്ദനൻ മാസ്റ്റർ കഥാവതരണം നടത്തി. പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ, സീനിയർ അസിസ്റ്റന്റ് റോസ്മേരി പി എൽ,എസ് ആർ ജി കൺവീനർ ദീപ കെ, സീഡ് കോഡിനേറ്റർ ഷംന കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *