സ്വര്‍ണമെഡല്‍ ജേതാവിന് സ്വീകരണം നല്‍കി

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണം കരസ്ഥമാക്കിയ അസംപ്ഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എന്‍.എസ്. കാര്‍ത്തിക്കിന് നഗരസഭയും അസംപ്ഷന്‍ സ്‌കൂളും സംയുക്തമായി സ്വീകരണം നല്‍കി. ചുങ്കം ജംഗ്ഷനില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് മെഡല്‍ ജേതാവിനെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ഘോഷയാത്രയായി സ്‌കൂളിലേക്ക് ആനയിച്ചു. എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ജെആര്‍സി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. സ്‌കൂളില്‍ അനുമോദന യോഗം ചേര്‍ന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ്, സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് പരുവുമ്മേല്‍, പിടിഎ പ്രസിഡന്റുമാരായ ബിജു പൗലോസ്, ടിജി ചെറുതോട്ടില്‍, ഹെഡ്മാസ്റ്റര്‍മാരായ ബിനു തോമസ്, സ്റ്റാന്‍ലി ജേക്കബ്, കായികാധ്യാപകന്‍ അര്‍ജുന്‍ തോമസ്, ഷാജന്‍ സെബാസ്റ്റ്യന്‍, എം.എസ്. ഷാജു, സജി ആന്റണി, വി.എം. ജോയ്, നാഷ് ജോസ്, ശാലിനി രാജേഷ്, ലിനോജ് ജോസഫ്, ജീന അഗസ്റ്റിന്‍, ദീപ്തി ജോസഫ്, ഡാലിയ പീറ്റര്‍, ഇ.സി. ബിജു തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *