ബഹുജന സദസ്: അമ്പലവയല്‍ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു

അമ്പലവയല്‍: നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബഹുജന സദസിന്റെ പഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. ഇതിനായി സെന്റ് മാര്‍ട്ടിന്‍ പള്ളി ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. ആര്‍എആര്‍എസ് എഡിആര്‍ യാമിനി വര്‍മ, വി.വി. രാജന്‍, തോമാട്ടുചാല്‍ വില്ലേജ് ഓഫീസര്‍ നദീറ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി. പളനി, എ. രാജന്‍, ജോസ് തോമസ്, ഷീജ ബാബു, ഒ.വി. വര്‍ഗീസ്, കെ.കെ. നാണു, എന്‍.പി. കുഞ്ഞുമോള്‍, എ.എം. ജോയി, എന്‍. വാസപ്പന്‍, എന്‍.സി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസി ജോര്‍ജ് സ്വാഗതവും അസി.സെക്രട്ടറി കെ.ജി. ബിജു നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി.കെ. ഹഫ്‌സത്ത്(ചെയര്‍പേഴ്‌സണ്‍), കെ. ഷമീര്‍, ഒ.വി. വര്‍ഗീസ്, വി.വി. രാജന്‍, കെ.കെ. നാണു, നിഷ രഘു, എന്‍.സി. കുര്യാക്കോസ്(വൈസ് ചെയര്‍മാന്‍മാര്‍), പഞ്ചായത്ത് സെക്രട്ടറി രാജേഷ്(കണ്‍വീനര്‍), യാമിനി വര്‍മ, എം.വി. പളനി, തോമാട്ടുചാല്‍,അമ്പലവയല്‍ വില്ലേജ് ഓഫീസര്‍മാര്‍(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *