സിവില്‍ സര്‍വീസ് സംരക്ഷണ ജാഥ: സ്വാഗതസംഘം രൂപീകരിച്ചു


കല്‍പ്പറ്റ:ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന: സ്ഥാപിക്കുക , അഴിമതിമുക്ത സിവില്‍ സര്‍വ്വീസ് യഥാര്‍ത്യമാക്കുക ,സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നവംബര്‍ ഒന്നിന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന കാല്‍നട പ്രചരണ ജാഥ നവംബര്‍ 6 ന് ജില്ല വയനാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ ജാഥക്ക് സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കല്‍പ്പറ്റ എ.ഐടി.യു.സി ഹാളില്‍ വച്ച് മുനിസിപ്പല്‍ കൗണ്‍സിലറും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടി.മണി ഉദ്ഘാടനം ചെയ്തു . ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.ആര്‍ ബിനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. .സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ സ.സി.എം സുധീഷ് . മണ്ഡലം സെക്രട്ടറി യൂസഫ്. വി , യുവ കലാ സഹിതി ജില്ലാ സെക്രട്ടറി ദിനേശന്‍ മാസ്റ്റര്‍, ഫാരിസ് , പി.ജി സോമനാഥന്‍ , റിയാസ് സി.പി , .പൈലി ഇ സി , കൃഷ്ണ കുമാര്‍ , എം. ഫ് ഫ്രാന്‍സീസ് , റഹീം സി.എം . തുടങ്ങിയവര്‍ സംസാരിച്ചു. സി .എം സുധീഷ് ചെയര്‍മാനും ബിനില്‍കുമാര്‍ ടി.ആര്‍ കണ്‍വീനറും , ആര്‍.ശ്രീനു ട്രഷററുമായി സ്വഗത സംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *