മാവോയിസ്റ്റ് സാന്നിധ്യം: നിരീക്ഷണത്തിനായി ഡ്രോണുകളും പരിശോധനകളും ശക്തമാക്കി പോലീസ്

കമ്പമല . മാവോ സാന്നിധ്യം സ്ഥിരീകരിച്ച കമ്പമല മക്കിമല പ്രദേശങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയത്. തലപ്പുഴ കമ്പമല മക്കിമല പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന മാവോസാനിധ്യവും ആക്രമണവും പോലീസിന് തന്നെ തലവേദന സൃഷ്ടിച്ചതോടെയാണ് അഭ്യന്തര വകുപ്പ് മാവോവാദികളെ പിടികൂടാന്‍ സര്‍വ്വ സന്നഹാങ്ങളുമുപയോഗിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയത്. ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനിടയിലും മക്കിമലയില്‍ തേയില തോട്ടത്തിലെ പാടിയില്‍ മാവോ സംഘം എത്തിയത് പൊലീസിനെ ഞെട്ടിച്ചിരുന്നു. അതോടെയാണ് സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് മാവോവാദികളെ പിടിക്കൂടാന്‍ പോലീസ് ശ്രമമാരംഭിച്ചത്. ഹെലികോപ്റ്റര്‍ നിരീക്ഷണത്തിന് പുറമെ ഇന്ന് കമ്പമല, മക്കിമല പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *