അൻസാരിയ്യ എക്സ്പോ മാതൃകാപരം: അഡ്വ. സിദ്ദീഖ് എം.എൽ.എ

കമ്പളക്കാട്:

‘മനുഷ്യൻ: അറിഞ്ഞതിലേറെ അറിയാൻ ബാക്കി’ എന്ന തീമിൽ കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിലെ വിദ്യാർഥികൾ നടത്തിയ എക്സ്പോ ഏറെ പ്രോത്സാഹനാർഹമാണെന്നും പഠിച്ച വിഷയങ്ങൾ പ്രാക്ടിക്കലായി കാണിക്കുകയും രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുകയും ചെയ്ത രീതി ഏറെ മാതൃകാപരവും മതപഠന മേഖലയിലേ പുതുതലമുറയെ ആകർഷിക്കാൻ ഇത്തരം പരിപാടികൾ സഹായകരമാവുമെന്നും അഡ്വ.ടി സിദ്ദീഖ് എം.എൽ.എ പറഞ്ഞു. എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ അഹ് മദ് ഹാജി അദ്ധ്യക്ഷനായി –
മനഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും അനുവർത്തിക്കേണ്ട ആചാരങ്ങളും അനുഷ്ടാനങ്ങളും നിർബന്ധ കർമങ്ങളും വിവരിച്ചു കൊടുക്കുകയും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളും നിർമാണങ്ങളും പ്രദർശിപ്പിക്കുകയും ചെയ്ത എക്സ്പോ കാണാനും പകർത്താനും ഒരു പ്രദേശത്തെ നാട്ടുകാരും രക്ഷിതാക്കളും എത്തിയതോടെ എക്സ്പോ ശ്രദ്ധേയവും ജനകീയവുമായി മാറി.
പുർണമായും വിദ്യാർഥികൾ സ്വന്തമായാണ് എക്സ്പോ ഒരുക്കിയത്.
1 മുതൽ +2 വരെ ക്ലാസുകളിലായി
700 ലധികം വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ തന്നെ വലിയ മദ്റസയാണ് അൻസാരിയ്യ

Leave a Reply

Your email address will not be published. Required fields are marked *