കോണ്‍ഗ്രസ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍: കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുക്കും

കല്‍പ്പറ്റ: 2024 ലോകസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ നാളെ രാവിലെ 10 മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. എം.പി. ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന, ജില്ലാനേതാക്കള്‍ക്കൊപ്പം ജില്ലയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *