ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : യാത്രക്കാർക്ക് നിസ്സാര പരിക്ക്

ലക്കിടി :വയനാട് ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരുക്ക്. ചുരം രണ്ടാം വളവിന് താഴെ ചുരം കയറുകയായിരുന്ന കാറും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരുകാറിലും ഉണ്ടായ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഹൈവേ പോലീസ് സ്ഥലത്തെത്തി കാറുകൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *