സഹകരണസംരക്ഷണ റാലി സംഘടിപ്പിച്ചു

കൽപ്പറ്റ: സഹകരണമേഖലയെ കൈപ്പിടിയിലൊതുക്കാനും അതുവഴി കേരളത്തെ ഒന്നാകെ തകർക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ കൽപ്പറ്റയിൽ സഹകരണസംരക്ഷണ റാലി. വൈത്തിരി, മാനന്തവാടി, ബത്തേരി സർക്കിൾ സഹകരണ യൂണിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു റാലിയും സംരക്ഷണസദസ്സും. കനറാബാങ്ക്‌ പരിസരത്തുനിന്നും ആരംഭിച്ച റാലിയിൽ സഹകാരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരണ ഉദ്യോഗസ്ഥരും അണിനിരന്നു. റാലി കൽപ്പറ്റ സഹകരണബാങ്ക്‌ പരിസരത്ത്‌ സമാപിച്ചു. സംരക്ഷണ സദസ്സ്‌
കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ഉദ്ഘാടനംചെയ്‌തു. പൊഴുതന ക്ഷീരസഹകരണസംഘം പ്രസിഡന്റ്‌ സി എം ശിവരാമൻ അധ്യക്ഷനായി. സഹകരണ ക്ഷേമനിധി ബോർഡ്‌ വൈസ്‌ ചെയർമാൻ സി കെ ശശീന്ദ്രൻ, പി വി സഹദേവൻ, പി സുരേഷ്‌, കെ ടി അമ്മദ്‌, അബ്ദുൾ റഷീദ്‌, കെ എ സ്‌കറിയ, കെ കെ ഹംസ, വി വി രാജൻ, പി ജി സതീഷ്‌, ലത്തീഫ്‌, എൻ ഡി ഷിജു, കെ നാസർ എന്നിവർ സംസാരിച്ചു. വൈത്തിരി സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ കെ സുഗതൻ സ്വാഗതവും എ ജോണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *