പ്രിയദര്‍ശിനി സ്വാശ്രയസംഘം വാര്‍ഷികാഘോഷവും അനുമോദനചടങ്ങും നടത്തി

കല്‍പ്പറ്റ: പ്രിയദര്‍ശിനി സ്വശ്രയസംഘത്തിന്റെ വാര്‍ഷികാഘോഷവും അനുമോദന ചടങ്ങും പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു, സംഘം പ്രസിഡന്റ്‌സണ്ണി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സിജോ പിജെ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുകയും ചെയ്തു, ഗായിക അളക ഷിബു, എഴുത്തുകാരന്‍ ഗിരീഷ് എ എസ്, ജേസി ഡാനിയേല്‍ പുരസ്‌ക്കര ജേതാവ് പൗലോസ് ജോണ്‍സന്‍, മുള കൊണ്ട് സംഗീത ഉപകരണങ്ങള്‍ നിര്‍മിച്ച മനോജ് ദാമോദര്‍, മരം കൊണ്ട് ഡ്രഡ് മില്‍ തീര്‍ത്ത രവി വാകേരി, നാഷണല്‍ ഡ്രോപ്പ് റോ ബോള്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ റിന്‍ഷാ ഫാത്തിമ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ എം എസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി കെ ജെ, വര്‍ഗീസ് പുളിക്കല്‍, ഹുസൈന്‍ താന്നിമല, ഷമീര്‍ സി പി, വിജി, ഉണ്ണി, രാഘവന്‍, ബാലന്‍ കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *