കല്‍പ്പറ്റ: ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം ജൂലൈ 4 ന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ജൂണ്‍ 30 നകം താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കോ, ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ, തപാല്‍ മുഖേനയോ, ഇമെയിലായോ നല്‍കാം. ഫോണ്‍: 04936 202273.