ജില്ലാ മാർച്ചും ധർണയും നടത്തി

ബിജെപി സർക്കാരിൻറെ കോർപ്പറേറ്റ് അനുകൂല തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങൾക്കെതിരെയും വൈദ്യുതി റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലാ മാർച്ചും ധർണയും നടത്തി. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരം സി ഐ ടിയുസി ഐ ടിയു സംസ്ഥാന സെക്രട്ടറി എം. കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ പി ദിലീപ് അധ്യക്ഷനായി. സിഐടിയു വയനാട് ജില്ലാ ജനറൽ സെക്രട്ടറി വി.വി ബേബി,സി ഐ ടിയു ജില്ലാ പ്രസിഡൻറ് പി വി സഹദേവൻ, ഉഷ.ടി എ, ഷിജു കെ പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *