എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

മേപ്പാടി : എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. എളമ്പലരി ട്രാൻസ്ഫോർമറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. വനപാലകർ സ്ഥലത്തെ തുടർനടപടികൾ ആരംഭിച്ചു. പ്രദേശത്ത് കാട്ടാനശല്യം അതി രൂക്ഷമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *