കുഞ്ഞവറാന്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാന്‍ തീരുമാനം

മേപ്പാടി ഇളമ്പിലേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞവറാന്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാന്‍ തീരുമാനം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ ടി. സിദ്ദീഖ് വനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച പഞ്ചായത്ത് മിനി കമ്യൂണിറ്റി ഹാളില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ വെച്ച് തുക കൈമാറും. ധനസഹായം നല്‍കുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തത്. പ്രദേശത്ത് വൈദ്യുതി ഫെന്‍സിങ്ങ് സംവിധാനം ശക്തിപ്പെടുത്താനും തീരുമാനമായി

Leave a Reply

Your email address will not be published. Required fields are marked *