കേരളോത്സവം 2023 സമാപിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വറോൾ ചാമ്പ്യൻമാരായി. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 30 ന് തുടങ്ങിയ ബ്ലോക്ക്തല കേരളോത്സവം കലാമത്സരങ്ങളോടെ സമാപിച്ചു. ആവേശകരമായ മത്സരങ്ങളിൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വർറോൾ ചാമ്പ്യൻമാരായി മുട്ടിൽ ഗ്രാമപഞ്ചായത്ത് റണ്ണേർസ് അപ്പ് കിരീടം ചൂടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അ കെ. കെ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സി.പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആയിഷാബി, ഫൗസിയ ബഷീർ, ജഷീർ പള്ളിവയൽ എന്നിവരും ഭരണസ്ഥിതി അംഗങ്ങളും, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും പരിപാടിയിൽ പങ്കെടുത്തു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനദാനം നിർവ്വഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വറോൾ ചാമ്പ്യൻമാരായി. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 30 ന് തുടങ്ങിയ ബ്ലോക്ക്തല കേരളോത്സവം കലാമത്സരങ്ങളോടെ സമാപിച്ചു. ആവേശകരമായ മത്സരങ്ങളിൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വർറോൾ ചാമ്പ്യൻമാരായി മുട്ടിൽ ഗ്രാമപഞ്ചായത്ത് റണ്ണേർസ് അപ്പ് കിരീടം ചൂടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അ കെ. കെ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സി.പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആയിഷാബി, ഫൗസിയ ബഷീർ, ജഷീർ പള്ളിവയൽ എന്നിവരും ഭരണസ്ഥിതി അംഗങ്ങളും, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും പരിപാടിയിൽ പങ്കെടുത്തു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനദാനം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *