മാനന്തവാടി: പുരോഗമന കലാ സാഹിത്യ സംഘം മാനന്തവാടി മേഖലക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവില്‍ ‘കേരളം എന്ന മാനവീകത’ എന്ന വിഷയത്തില്‍ സാംസ്കാരിക സംഗമം നടത്തി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി സാംസ്ക്കാരിക സംഗമം ഉദ്ഘാടനം ചെയ്തു. പുകസ ജില്ലാ എക്സിക്യുട്ടീവ് അംഗം പി കെ സത്താര്‍ മുഖ്യപ്രഭാഷണം നടത്തി.കെ സി സുനില്‍കുമാര്‍, ഡോ.ജോസ് ജോര്‍ജ്, ഒ കെ രാജു, എ കെ ജയദേവന്, കെ ആര് രാജേഷ്,എന്‍ എ മാധവന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വികെഎസ് ഗായക സംഘത്തിന്റെ വിവിധ പരിപാടികളും നടന്നു.