മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

.കല്ലോടി: നവംബർ 15 മുതൽ സെന്റ് ജോസഫ്സ് സ്കൂൾ കല്ലോടിയിൽ വച്ച് നടത്തപ്പെടുന്ന മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു മാനന്തവാടി എ ഇ ഒ ഗണേശൻ എം.എം, റിട്ടയേർഡ് എച്ച് എം.എൻ വി ജോർജ് , സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജാക്വിലിൽ കെ ജെ , യു പി സ്കൂൾ എച്ച് എം ജോസ് പള്ളത്ത്, പി ടി എ പ്രസിഡന്റുമാരായ ബിനു എം രാജൻ,സിബി ആശാരിയോട്ട്, കുര്യാക്കോസ് വി ഇ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ബ്രിജേഷ് ബാബു എ വി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രദീപ് കുമാർ എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *