മാനന്തവാടി :പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിൻ്റെ വീട്ടിൽ വെച്ചാണ് ചൊവ്വാഴ്ച രാത്രി മാവോവാദികളും പോലീസും തമ്മിൽ വെടിവെപ്പു ണ്ടായത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണ സാധനം വാങ്ങാനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുമായി അനീഷിന്റെ വീട്ടിൽ എത്തിയതായിരുന്നു. സംഘം വീട്ടിൽ നിന്നുംഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വീടുവളയുകയായിരുന്നു. അകത്തുണ്ടായിരുന്നമാവോവാദികൾ പോലീസിനുനേരെ പലതവണ വെടിയുതിർത്തു. അടുക്കള വശത്തായിരുന്നചന്ദ്രുവിന്റെയും ,ഉണ്ണിമായയുടെയുംതോക്ക് പ്രവർ ത്തിക്കാതെയായതിനാൽ പോലീസ് ഇവരെകിഴ്പ്പെടുത്തുകയായിരുന്നു. കുടെയുണ്ടയിരുന്ന മറ്റു രണ്ടു പേർസുന്ദരിയും ലതയുമാണ് എന്നാണ് നിഗമനം ഇവരിൽ ഒരാൾക്ക് വെടിയേറ്റതായാണ് സുചന.വെടിവെപ്പ് നടക്കുന്ന സമയംഅനീഷിന്റെരണ്ടരവയസ്സുള്ള കുട്ടിയടക്കമുള്ള കുടുംബം വീട്ടിലുണ്ടായിരുന്നു. പേര്യയിൽ പിടിയിലായ ചന്ദ്രു മാവോയിസ്റ്റ് ബാണാസുര ദളം കമാൻഡറാണ്.ഉണ്ണിമായ കർണാടക സ്വദേശിയാണ് ചന്ദ്രു തമിഴ്നാട്ടുകാരനും. ഇവിടെ നിന്നും മൂന്ന് തോക്കുകൾ വീട്ടിൽ നിന്ന് പിടിച്ചെടുത്തുട്ടുണ്ട്.