അറിയാതെ പോകരുത്…

താത്ക്കാലിക നിയമനം

കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ലാബ് അസിസ്റ്റന്റ് യോഗ്യത വി.എച്ച്.എസ്.ഇ, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ്. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. ഡയാലിസിസ് ടെക്‌നീഷ്യന്‍ യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലീസിസ് ടെക്‌നോളജി, കേരള പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും സഹിതം ജൂലൈ 3 ന് രാവിലെ 10.30 ന് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04936 256229.

തീറ്റപ്പുല്‍ കൃഷി; അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പ് നടത്തുന്ന തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങളില്‍ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 26 മുതല്‍ ജൂലൈ 15 വരെ ക്ഷീര വികസന വകുപ്പിന്റെ ksheersaree.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസുമായോ അടുത്തുള്ള ക്ഷീര സംഘവുമായോ ബന്ധപ്പെടണം.

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സിഡാക് മുഖേന നടപ്പിലാക്കുന്ന ഡിജിറ്റലി കണക്ടഡ് െ്രെടബല്‍ കോളനീസ് പദ്ധതിയുടെ ഭാഗമായി നഴ്‌സ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, എഞ്ചിനീയര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചക്ക് എത്തിച്ചേരണം. ഉദ്യോഗാര്‍ത്ഥികള്‍ വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം. ഫോണ്‍: 04936 202231.

ക്വട്ടേഷന്‍ ക്ഷണിച്ചു

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസ് ആവശ്യങ്ങള്‍ക്ക് ജൂലൈ മുതല്‍ ഒരു വര്‍ഷകാലയളവിലേക്ക് കാരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ട്രാവല്‍ ഏജന്‍സികള്‍, ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 1 ന് വൈകീട്ട് 3 നകം വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം, വാഴവറ്റ പി.ഒ, മുട്ടില്‍ സൗത്ത്, വയനാട് എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *