സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് ബത്തേരിയില്‍

കല്‍പ്പറ്റ: സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് 11,12,13 തീയതികളില്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടത്തും. വിവിധ ജില്ലകളില്‍നിന്നായി 450 താരങ്ങളും 60 ഒഫീഷ്യല്‍സും പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സലിം കടവന്‍, പി. സംഷാദ്, സി.പി. സുധീഷ്, എന്‍.സി. സാജിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആദ്യമായാണ് വയനാട് സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനു വേദിയാകുന്നത്. 11ന് രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടെ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 3.30ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു മുഖ്യാതിഥിയാകും. സൈക്കിള്‍ പോളോ ദേശീയ താരങ്ങളെ സെന്റ് മേരീസ് കോളജ് റസിഡന്റ് മാനേജര്‍ ജോണ്‍ മത്തായി നൂറനാല്‍ ആദരിക്കും. 14ന് വൈകുന്നേരം സമാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഫുട്‌ബോള്‍ താരവുമായ യു. ഷറഫലി മുഖ്യാതിഥിയാകും. ഓവറോള്‍ ജേതാക്കള്‍ക്ക് എന്‍.സി. ബക്കര്‍ സ്മാരക ട്രോഫി സമ്മാനിക്കും. താരങ്ങള്‍ക്കുള്ള ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗംകെ. റഫീഖ് വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *