ബത്തേരിയിൽസ്ഥിരം മദ്യവിൽപ്പനക്കാരൻ അറസ്റ്റിൽ

ബത്തേരിയിൽസ്ഥിരം മദ്യവിൽപ്പനക്കാരൻ അറസ്റ്റിൽ. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി യും സംഘവും ചേർന്ന് സുൽത്താൻ ബത്തേരി കല്ലൂർ 67 ഭാഗത്ത്നടത്തിയപരിശോധനയിൽ 4.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെച്ച് വില്പന നടത്തിയകുറ്റത്തിന്കാഞ്ഞിരക്കടവ് ബാലനെ ( 57) അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു. കല്ലൂർ 67 ഭാഗത്ത് സ്ഥിരമായി മദ്യവിൽപ്പന നടത്തുന്ന ആളാണ് പ്രതി.കർണ്ണാടകമദ്യംകടത്തിക്കൊണ്ടുവന്നതിനുംഇയാളെമുൻപ്അറസ്റ്റ്ചെയ്തിട്ടുണ്ട്.സംഘത്തിൽസിവിൽ എക്സൈസ് ഓഫീസർമാരായ വി .രഘു, പി എൻ ശശികുമാർ, ഉണ്ണികൃഷ്ണൻ കെ എ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *