മാനന്തവാടി:സംസ്ഥാനത്ത് അനുദിനം വർദ്ധിച്ചുവരുന്ന വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ എൻഡിഎ മാനന്തവാടി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ധർണ്ണ കർഷക മോർച്ചാ സംസ്ഥാന ഉപാധ്യക്ഷൻ എം കെ. ജോർജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട് അധ്യക്ഷത വഹിച്ചു ധർണ്ണയിൽ പനമരം മണ്ഡലം പ്രസിഡണ്ട് പ്രതീഷ് , യുവമോർച്ച ജില്ലാ പ്രസിഡണ്ട് ശരത് കുമാർ മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കട്ടക്കളം സോജി സിറിയക്ക് ബിജെപി ജില്ലാ കമ്മിറ്റി അംഗം ഷിജിത്ത് കണിയാരം മാനന്തവാടി നഗരസഭ പ്രസിഡണ്ട് നിതീഷ് ലോകനാഥ് സെക്രട്ടറി രജീഷ്.വിനോദ് കെ സി യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഖിൽ കേളത്ത് ശങ്കരൻ പനമരം എന്നിവർ സംസാരിച്ചു..