കാട്ടിക്കുളം : ഇടതുഭരണത്തിൽ സപ്ലെക്കോ ഉൾപ്പെടയുള്ള പൊതുവിതരണ സംവിധാനങ്ങൾ തകർന്ന് പൊതുജന ജീവിതം ദുരിതത്തിലായതായി ആരോപിച്ചു കൊണ്ട് ഐ.എൻ.ടി.യു.സി തിരുനെല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കാട്ടിക്കുളം മാവേലി സ്റ്റോറിലെയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.വിലക്കയറ്റും നിയന്ത്രിച്ച് എല്ലാവർക്കും ആവശ്യ സാധനങ്ങൾ എത്തിക്കേണ്ട സ്ഥാപനങ്ങളെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് തകർത്തിരിക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയതു കൊണ്ട് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് സി.ജെ. അലക്സ് അദ്ധ്യക്ഷത വഹിച്ചു.കെ.വി.ഷിനോജ്,സതീശൻ കാര്യമറ്റം,ശശിതോൽപ്പെട്ടി,പി.കെ.ബിജു,ശോഭൽബാബു,പി.പി.തോമസ്,ഷാജി ജോൺ,പി.എൻ.ബാവ, റഷീദ്തൃശ്ശിലേരി,കെ.ബി.വൈശാഖ്,റിനാജോർജ്,ഇ.എൻ.ധർമ്മരാജ്,ശരത്ത് രാജ് എന്നിവർ സംസാരിച്ചു. .