മാനന്തവാടി : വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തിമുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലുടനീളം മുസ്ലിം ലീഗ് കെ എസ് ഇ ബി ഓഫീസുകൾക്ക് മുന്നിൽ നടുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ നടത്തിയത്ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറതറ ഉത്ഘാടനം ചെയ്തു പി വി എസ് മൂസ്സ അധ്യക്ഷത വഹിച്ചു കടവത് മുഹമ്മദ്. അർഷാദ് ചെറ്റപ്പാലം. കടവത്ത് ശറഫുദ്ധീൻ. വെട്ടൻ മമ്മൂട്ടി ഹാജി. ശിഹാബ് ആയാത്ത്. സലീം പി എച്ച്. അരുൺ കുമാർ ബി ഡി. അഷ്‌റഫ് കെ ടി . റഫീഖ് കെ . നൗഫൽ എം മായൻ വളപ്പൻ. മൊയ്‌ദുട്ടി പി. അബ്ദു മജീദ് എം എന്നിവർ നേതൃത്വം നൽകി