കുടുംബ സംഗമം നവം 12 ന്

കുഞ്ഞോo ശ്രീ ഭഗവതിക്കാവ് നായർ സമാജത്തിൻ്റെ എട്ടാമത് കുടുംബ സംഗമം നവം 12 ന് വള്ളിയൂർകാവ് ക്ഷേത്രം അന്നപൂർണ്ണേശ്വരിഹാളിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 7 മണിക്ക് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ ഗണപതി ഹോമo . 10 മണിക്ക് കുടുംബ സംഗമം.തുടർന്ന് കാരണവൻമാരെ അനുസ്മരിക്കൽ, അനുശോചനം, തറവാട്ട് കാരണവൻമാരെ ആദരിക്കൽ, പ്രഭാഷണം, മികച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, കലാപരിപാടികൾ, തിരുവാതിര, കോൽക്കളി എന്നിവയും ഉണ്ടാകും. വാർത്താ സമേമളനത്തിൽ ഇ പി ശിവദാസൻ മാസ്റ്റർ, കെ നാരായണൻ നായർ, എം പി സ്വദേശൻ, കെ പവനൻ മാസ്റ്റർ, മോഹൻദാസ്, കെ എം അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *