കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്ച 582 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
9,525 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 6 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. 6 പേര്‍ നായയുടെ കടിയേറ്റും വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.