തളിപ്പുഴയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിൽ നിന്നും  ഒരുഗ്രാം കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു

വൈത്തിരി: തളിപ്പുഴയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിൽ നിന്നും  ഒരുഗ്രാം കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. ഇന്ന് ഉച്ചയോടെയാണ് തളിപ്പുഴയില്‍ ലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ചത്. അപകടത്തില്‍ ഡ്രൈവർ ഷാജി ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനം ഓടിച്ച ഷാജിയുടെ പേരില്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായി വൈത്തിരി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *