മേപ്പാടിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ചത്തു വീണത് 6 കാട്ടുപന്നികൾ

മേപ്പാടി: മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്രവളപ്പിന് സമീപത്തെ സ്വകാര്യ സ്ഥലത്ത് ഒരാഴ്ചയ്ക്കുള്ളിൽ ചത്തു വീണത് 6 കാട്ടുപന്നികൾ. ജഢം ചീഞ്ഞഴുകി പുറത്തേക്ക് ദുർഗന്ധം വമിച്ചു തുടങ്ങുമ്പോഴാണ് സംഭവം  പുറത്തറിയുന്നത്. ക്ഷേത്രത്തിനുള്ളിലേക്ക് ദുർഗ്ഗന്ധമെത്തുന്നത് വിശ്വാസികൾക്ക് ദുരിതമായി.  പോസ്റ്റ്മോർട്ടം നടത്തി മരണകാരണം മനസ്സിലാക്കാതെ പന്നിയുടെ ജഢങ്ങൾ മറവ് ചെയ്ത വനം വകുപ്പധികൃതരുടെ നടപടിക്കെതിരെയും ആക്ഷേപമുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *