പുല്‍പ്പള്ളി: കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.
ആദിവാസി കോണ്‍ഗ്രസ് അഖിലേന്ത്യ കോഡിനേറ്റര്‍ ഇ.എ ശങ്കരന്‍, പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സി.പി. ജോയി അദ്ധ്യക്ഷത വഹിച്ചു. പി.ഡി. ജോണി, കെ.എം എല്‍ദോസ്, കെ.വി.ക്ലീറ്റസ്, പി.എന്‍ ശിവന്‍, ബേബി സുകുമാരന്‍, സിജു പൗലോസ്, ടി.പി.ശശീന്ദ്രന്‍, ജീനി തോമസ്, റെജി പുളിക്കുന്നേല്‍, ശരത്ത്, ടോണി, സജി വിരിപ്പാമറ്റം, അനൂപ് എന്നിവര്‍ പ്രസംഗിച്ചു.