ലക്കിടി: കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നേതൃത്വം കൊടുക്കുന്ന ചുരം പ്രക്ഷോഭ യാത്ര ലക്കിടിയിൽ നിന്ന് ആരംഭിച്ചു. കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് പദയാത്ര നടക്കുന്നത്. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ ക്രമീകരിച്ചിരിക്കുന്നത്. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ജാഥയെ ചിപ്പിലിത്തോട് വെച്ച് തിരുവമ്പാടി, കൊടുവള്ളി നിയോജകണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകരും, ചുരം സംരക്ഷണ സമിതി അടക്കമുള്ള നേതാക്കന്‍മാരും സ്വീകരിക്കും. തുടര്‍ന്ന് അടിവാരത്ത് പൊതു സമ്മേളനം നടക്കും.