ചീരാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഉന്നതവിജയികള്‍ക്ക് സ്‌നേഹാദരം

സുല്‍ത്താന്‍ ബത്തേരി:ചീരാല്‍ ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി സ്‌നേഹാദരം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ് മുഖ്യപ്രഭാഷണം നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം വി. കൃഷ്ണന്‍കുട്ടി, അജയന്‍ കെ, ഹെഡ്മിസ്ട്രസ് പി. റീന, ശ്രീജേഷ് ആര്‍.എസ്, പി. എ വിന്‍സെന്റ്, അനീഷ് കുമാര്‍ കെ, പി. വിശ്വഭരന്‍, രമ്യ കെ, ജിജി വി.എസ്, കോമളവല്ലി കെ. തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *