ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39 – മത് വയനാട് ജില്ലാ സമ്മേളനം നവംബർ 17 ന് മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് വി.വി.രാജു പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്നു ട്രെയ്ഡ് ഫെയറിന്റെ ഉൽഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എ.സി. ജോൺസനും ഫോട്ടോ എക്സിബിഷിന്റെ ഉത്ഘാടനം സംസ്ഥാന സെക്രട്ടറി സജീഷ് മണിയും നിർവഹിക്കും. 10 മണിക്ക് ക്ഷേമനിധി ക്ലാസ്സ് കേരള ഷോപ്സ് ആന്റ് കൊമേഴ്സൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ സി.രാഘവൻ ക്ലാസ്സടുക്കും. 10.30ക്ക് ജില്ലാ പ്രസിഡണ്ട് വി.വി. രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനം കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: ടി.സിദ്ദീഖ് ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഫോട്ടോഗ്രാഫി അവാർഡ് ദാനവും, മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.ജില്ലാ പ്രസിഡണ്ട് വി വി രാജു, സംസ്ഥാന സ്വാന്തനം ജനറൽ കൺവീനർ ജോയ് ഗ്രെയ്സ്, ജില്ലാ ട്രഷറർ എംകെ സോമസുന്ദരൻ, ക്ലബ്ബ് കോർഡിനേറ്റർ പി.ഭാസ്കരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി അഷറഫ് കൊട്ടാരം, സംസ്ഥാന ജനറൽ സെക്രട്ടറി എ.സി. ജോൺസൺ, സംസ്ഥാന സെക്രട്ടറി സജീഷ് മണി, സാന്ത്വനം സംസ്ഥാന ജനറൽ കൺവീനർ ജോയ് ഗ്രെയ്സ് സംസ്ഥാന കമ്മിറ്റിയംഗം പ്രസാദ് ജില്ലാ വനിതാ കോഡിനേറ്റർ സുഷീബ കെ.എം. എന്നിവർ ആശംസകൾ അർപ്പിക്കും. ജില്ലാ സെക്ടറി അനീഷ് പി.ജി, സ്വാഗതവും, ട്രഷറർ എം. കെ. സോമസുന്ദരൻ നന്ദിയും പ്രകാശിതികം തുടർന്നു പ്രകടനവും നടത്തും. ഉച്ചക്ക് ശേഷം 2 മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ.സി.ജോൺസൺ ഉൽഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സജീഷ് മണി സംഘടന റിപ്പോർട്ടും, സംസ്ഥാന സാന്ത്വനം ജനറൽ കൺവീനർ ജോയ് ഗ്രെയ്സ് ബൈലോ അവതരണം നടത്തുകയും ചെയ്യും. വാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി അനീഷ് പി. ജി.യും വരവ് ചിലവ് കണക്ക് ജില്ലാ ട്രഷറർ എം.കെ.സോമസുന്ദരൻ അവതരിപ്പിക്കുകയും ചെയ്യും. തുടർന്നു തെരെഞ്ഞെടുപ്പോട് കൂടി സമ്മേളനത്തിന് സമാപനം കുറിക്കും.