കർഷക ശവപറമ്പിലൂടെ നടത്തുന്ന നവകേരള യാത്ര സാംസ്കാരിക കേരളത്തിന് അഭമാനം ; കർഷക കോൺഗ്രസ് കൃഷിനാശവും ,ബാങ്കുകളുടെ ഭീഷണി മൂലവും ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ സർക്കാർ ഏറ്റെക്കണമെന്നും,കടബാധ്യതകൾമുഴുവൻഎഴുതിത്തള്ളണമെന്നും കർഷക കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു.ഏക വരുമാന മാർഗ്ഗമായകറവപ്പശു അടുത്തിടയായി ചത്തുപോയതും, ബാങ്കിൽ നിന്നും ഉണ്ടായ നിരന്തര ഭീഷണിയും തോമസിനെ മാനസീകമായി തകർത്തുവെന്നും, കർഷക ആത്മഹത്യ നിർമ്മിക്കുന്ന ഫാക്ടറികളായി സർക്കാർ മാറിയെന്നും കർഷക കോൺഗ്രസ് കുറ്റപ്പെടുത്തി. കാർഷിക മേഖല പൂർണ്ണമായും തകർത്ത് ശവപറബിലൂടെ നടത്തുന്ന നവകേരളയാത്രഎന്ന ധൂർത്തുമാമാങ്കം സാംസ്കാരിക കേരളത്തിന് അഭമാനമാണെന്നും കർഷക കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനജനറൽ സെക്രട്ടറി പി.എം ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം പൗലോസ് മുടംതോട്ടിൽ , എടവക മണ്ഡലം പ്രസിഡന്റ് മൊയ്തു മുതുവേടൻ, റീന ജോർജ് , ജോൺസൻ ഇലവുങ്കൽ ., എന്നിവർ പങ്കെടുത്തു.