ജില്ലാ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് : ഗ്രീൻ ഹിൽസ് സ്കൂൾ ചാമ്പ്യൻമാരായി

കൽപ്പറ്റ : കേരളത്തിലെ കേന്ദ്ര സിലബസ് പ്രകാരമുള്ള വിദ്യാലയ ങ്ങളിലെ വിദ്യാർത്ഥികൾക്കായി കേരള സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കായിക മത്സരത്തിന്റെ (കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ് )ഭാഗമായി നടന്ന ജില്ലാതല മത്സരത്തിൽ ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ ചാമ്പ്യൻമാരായി.കൽപ്പറ്റ ജിനചന്ദ്രാ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കായികമേളയിൽ ഗ്രീൻ ഹിൽസ് 112 പോയിന്റ് നേടി. 84 പോയിന്റ് നേടി ജവഹർ നവോദയ സ്കൂളും മുട്ടിൽ ഡബ്യു. എം. ഒ സ്കൂളും ഫസ്റ്റ് റണ്ണറപ്പും 50 പോയിന്റ് നേടി ഹിൽ ബ്ലൂംസ് സ്കൂൾ സെക്കന്റ് റണ്ണറപ്പും നേടി. ജില്ലാ ഡപ്പ്യൂട്ടി കലക്ടർ അജീഷ് . കെ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിണ്ടന്റ് കെ.പി. വിജയ് അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ , സെക്രട്ടറി അമൽ ജിത്ത് കെ.എം, മെമ്പർ പി.കെ അയ്യൂബ്, അത് ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്കോ ഫ്രാൻസിസ്, എൻ.സി സാജിദ് എന്നിവർ ആശംസകൾ നേർന്നു.സ്പോർട്ട്സ് മീറ്റ് കോ കൺവീനർ സ്മിത പി കൃഷ്ണൻ സ്വാഗതവും കൺവീനർ സി കെ സമീർ നന്ദിയും പറഞ്ഞു.ജില്ലയിലെ കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം ഉൾപ്പെടെയുള്ള സി.ബി.എസ്.ഇ സ്കൂളുകളും ഐ.സി.എസ്.ഇ സ്കൂളുകളുമാണ് മേളയിൽ പങ്കെടുത്തത്. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാനതല കായികമേളയിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാനതല മത്സരങ്ങൾ നവംബർ 30,ഡിസംബർ 1,2 തീയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *