സ്‌പെക്ട്ര സയന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു

ആറാട്ടുതറ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സ്‌പെക്ട്ര സയന്‍സ് ഫെസ്റ്റ് ഡോ. കോട്ട ഹരിനാരായണ ഉദ്ഘാടനം ചെയ്യുന്നുമാനന്തവാടി: ആറാട്ടുതറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്പെക്ട്ര സയന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഏവിയേഷൻ എൻജിനീയറും ഡിഫെൻസ് റിസേർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ റിട്ട. ഡയറക്ടറുമായ ഡോ. കോട്ട ഹരിനാരായണ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. എല്‍. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വിക്രം സാരഭായ് സ്പേസ് സെന്റർ റിട്ട. ഡയറക്ടർ ഡോ. ബി.എന്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സുധാകര്‍, രാജ്കുമാര്‍ ജോളി, പ്രിൻസിപ്പൽ ഇൻ ചാർജ് ടി.ഡി. ബിനോയി, ഫെസ്റ്റ് കോ- ഓർഡിനേറ്റർ ഷാജി കെ. വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.വിദ്യാർഥികളിൽ ശാസ്ത്രാവബോധവും സാങ്കേതികവിദ്യയോടുള്ള ആഭിമുഖ്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന ഫെസ്റ്റ് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ നിര്‍മിച്ച റോബോട്ടുകളുടെ പ്രദര്‍ശനം, പ്രബന്ധാവതരണം എന്നിവയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *