കുറഞ്ഞ ചെലവിൽ ക്രിസ്മസ്-പുതുവത്സര യാത്രകൾ; ജിം​ഗിൾ ബെൽസ് മുഴക്കി ആനവണ്ടിയുടെ ഓഫർ

ക്രിസ്മസ്-പുതുവത്സര ഓഫറുമായി കെഎസ്ആർടിസി. ജിം​ഗിൾ ബെൽസ് എന്ന പേരിൽ കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്. ഒറ്റയ്‌ക്കും കൂട്യായും കുടുംബത്തോടെയും കുറഞ്ഞ ചെലവിൽ അവധിദിനങ്ങൾ ആഘോഷമായി യാത്ര ചെയ്യാം. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ​ഗവി, പരുന്തുംപാറ, വാ​ഗമൺ, വയനാട്, മൂന്നാർ, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ. യാത്രികർക്കായി പ്രത്യേകം മത്സരങ്ങളും വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 24, 31 ദിവസങ്ങളിൽ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് പ്രത്യേക പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്. കെഎസ്ആർടിസിയുടെ ക്രിസ്മസ് പുതുവത്സര പാക്കേജുകൾ നോക്കാം ഗവി, പരുന്തുംപാറ ഏകദിന യാത്രഡിസംബർ 24, 31. ബുക്കിങിന് 9539801011. വാഗമൺ രണ്ട് ദിവസത്തെ യാത്രഡിസംബർ 27, 28. ബുക്കിങിന് 9946263153.വയനാട് പുതുവത്സര യാത്രഡിസംബർ 30, 31, ജനുവരി ഒന്ന്, രണ്ട്. ബുക്കിങിന് 9074639043.ക്രിസ്മസ് പ്രത്യേക സമ്പൂർണ മൂന്നാർ യാത്രഡിസംബർ 23, 24, 25. ബുക്കിങിന് 9539801011.കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്രഡിസംബർ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645.തിരുവൈരാണിക്കുളം തീർഥാടനംഡിസംബർ 27, 30, ജനുവരി രണ്ട്. ബുക്കിങിന് 9497849282.വണ്ടർലാ സ്‌പെഷൽഡിസംബർ 28. ബുക്കിങിന് 9539801011.അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറഡിസംബർ 30, 31. ബുക്കിങിന് 9539801011.ഇതിനു പുറമേ അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബര കപ്പലിലെ യാത്രകളുടെ ബുക്കിങും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾക്ക് 9846067232 എന്ന നമ്പറിൽ ബന്ധപ്പെടണം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് യാത്രയിൽ മാറ്റമുണ്ടാവാം

Leave a Reply

Your email address will not be published. Required fields are marked *