കൽപറ്റ: വയനാടൻ കാടുകളിലെ കടുവകളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തി വസ്തുതകൾ ജനങ്ങളെ അറിയിക്കണമെന്ന് കെ.പി.സി.സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സുന്ദർരാജ് എടപ്പെട്ടി, ആയിഷ പള്ളിയാൽ, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തിൽ ഒ.ജെ മാത്യു, ഡോ. സീനതോമസ്, സി.വി നേമിരാജൻ, കെ. പത്മനാഭൻ, സന്ധ്യ ലിഷു തുടങ്ങിയവർ സംസാരിച്ചു.