മംഗലശ്ശേരി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഇടവക തിരുനാളിന് തുടക്കമായി

വെള്ളമുണ്ട :മംഗലശ്ശേരി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ലാൽ ജേക്കബ് പൈനുങ്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തിരുനാൾ ജനുവരി 21 ഞായറാഴ്ച സമാപിക്കും. പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി 19 തിന് വെകുന്നേരം4:30 തിന് പൂർവ്വപിതാക്കന്മാരുടെ അനുസ്മരണദിനത്തിൽസെമിത്തേരി സന്ദർശനത്തിനും, ദിവ്യബലിക്കും, നൊവേനക്കും ഫാ. ബെന്നി പീക്കുന്നേൽ കാർമ്മികത്വം വഹിക്കും.20 തിന് വൈകിട്ട്4:30 തിന് ആഘോഷമായ ദിവ്യബലിക്കും, നൊവേനക്കും ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ കാർമ്മികത്വം വഹിക്കും തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ച ഭക്ഷണവും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ10ന് ആഘോഷപൂർവ്വമായ തിരുനാൾ റാസക്ക് ഫാ. ജിമ്മി ഓലിക്കൽമുഖ്യ കാർമ്മികത്വം വഹിക്കും ഫാ. ബിബിൻ വല്ലവ ശ്ശേരി, ഫാ. സ്റ്റീഫൻ ചീക്കപ്പാറ, ഫാ. ഷാജി മേക്കര എന്നിവർസഹ കർമ്മികരാവും. തിരുനാൾ സന്ദേശം ഫാ.ജിന്റോ തട്ടുപറമ്പിൽ നൽകും തുടർന്ന് നടക്കുന്നദിവ്യകാരുണ്യ ആശിർവാദത്തിനും നേർച്ച ഭക്ഷണത്തിനും ശേഷം തിരുനാളിന് കൊടിയിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *