മാധ്യമപ്രവർത്തനം ഒരു സംസ്കാരവും ചുമതലയുമായി തിരിച്ചറിഞ്ഞ് സാധാരണക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിനു മുന്നിലെത്തിക്കുന്നവരാണ് പ്രദേശിക മാധ്യമ പ്രവർത്തകരെന്ന് റവന്യൂ മന്ത്രി കെ രാജൻ മാനന്തവാടി പ്രസ്സ് ക്ലബ്ബ് മാനന്തവാടി പാലിയേറ്റിവിന് നൽകിയ ആംബുലൻസ് നൽകി സംസാരിക്കുകയായിരുന്നു മന്ത്രി
പ്രാദേശിക പത്രപ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ അവർക്കിടയിലൂടെ നടത്തിയ യാത്ര ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയതെന്നും. ജീവിതത്തിലെ എല്ലാതിരക്കുകളും മാറ്റിവെച്ച് തുച്ഛമായ ജോലിക്ക് തൊഴിലെടുക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർ മാധ്യമപ്രവർത്തനവും ഒരു സംസ്കാരവും ചുമതലയുമെന്ന് തിരിച്ചറിഞ്ഞ് സാധാരണക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിനു മുന്നിലെത്തിക്കുന്നവരാണെന്നും,
വാർത്ത നൽകുന്നതിലല്ല മറിച്ച് നൽകിയ വാർത്തയ്ക്ക് നിദാനമായ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കുകൂടി ഒരിടമുണ്ട് എന്ന് കണ്ടെത്തിമാധ്യമപ്രവർത്തനം മഹനീയമാക്കുംന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.